വന്‍ സുരക്ഷാ വീഴ്ച : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

Security breach_ Attack on Bihar Chief Minister Nitish Kumar

ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറിന് നേരെ ആക്രമണം. ജന്മനാടായ ബഖ്തിയർപൂരിൽ പരിപാടിക്കിടെയായിരുന്നു യുവാവിന്റെ ആക്രമണം. വേദിയിൽ കയറി യുവാവ് നിതീഷ്കുമാറിനെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വേദിയിൽ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെയാണ് ഇയാൾ മുഖ്യമന്ത്രിക്കരികിലെത്തിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!