യുഎഇയിൽ ഇന്ന് കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
പ്രത്യേകിച്ച് പകൽ സമയത്ത് യുഎഇയിലുടനീളമുള്ള ആകാശം വെയിൽ മുതൽ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായി കാണപ്പെടും. തീരത്ത് 10 അടി ഉയരത്തിൽ തിരമാലകളോട് കൂടി കടൽ പ്രക്ഷുബ്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ തുടർന്നാണ് NCM ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അബുദാബി, അൽ ഐൻ തുടങ്ങിയ ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതോടെ ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.