പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022 – 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ഐടി മേഖലയില്‍ പബ് ആരംഭിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഐടിമേഖലയില്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള രീതിയിലാകും പബ്ബുകള്‍ അനുവദിക്കുക.വിദേശ മദ്യശാലകളുടെ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനുമാണ് തീരുമാനം.