വിലക്ക് നീങ്ങി: 15 വർഷത്തിന് ശേഷം കുടുംബത്തെ കാണാൻ പ്രവാസി മലയാളി

ഫോട്ടോ- വാർത്ത കടപ്പാട്: Gulf News.com (https://gulfnews.com/uae/illegal-indian-in-the-uae-goes-home-after-15-years-1.61112751)

കേസിൽ പെട്ട് പതിനഞ്ച് വർഷത്തോളമായി നാട്ടിലേക്ക് പോകാൻ സാധിക്കാതിരുന്ന പ്രവാസി മലയാളിയുടെ ഏറെക്കാലത്തെ ആഗ്രഹം ഒടുവിൽ സഫലമാകുന്നു. കണ്ണൂർ സ്വദേശിയായ താഴത്തേതിൽ കുഞ്ഞഹമ്മദാണ്‌ 15 വർഷത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്നത്.

33 വർഷം മുമ്പ് യു എ ഇയിൽ എത്തിയ ഇദ്ദേഹം അവസാനമായി 2004 ലാണ് തന്റെ കുടുംബത്തെ കണ്ടത്. ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തെ വർഷങ്ങൾക്ക് ശേഷം കാണാൻ പോവുന്നതിന്റെ സന്തോഷത്തിൽ കണ്ണീരൊഴുക്കിയാണ് അദ്ദേഹം പ്രതികരിച്ചത്.

ജനുവരി മൂന്നിന് തന്റെ അറുപതാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞഹമ്മദ്.

തനിക്ക് യാത്രാനുമതി തന്ന യു എ ഇ ഗവണ്മെന്റിനും സഹായിച്ച ഇന്ത്യൻ കോൺസുലെറ്റിനും അഭിഭാഷകനും അദ്ദേഹം നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന സുഹൃത്തുക്കളോടും നന്ദിയറിയിച്ചു.
1985 ഇൽ കുക്ക് ആയി യു എ ഇയിൽ എത്തിയ ഇദ്ദേഹം സ്വന്തമായി സ്ഥാപനം ആരംഭിക്കുന്നതുവരെ റാസൽഖൈമയിലെ ഒരു വീട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. 2005 വരെ നല്ല രീതിയിൽ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന് 2008 ലെ ആഗോള സാമ്പത്തീക മാന്ദ്യമാണ് ഇരുട്ടടി ആയത്. ബിസിനസ് തകർന്നു കടക്കെണിയിൽ ആയി.

155,000 ദിർഹത്തിന്റെ കടമാണ് വന്നുചേർന്നത്, കടം തിരിച്ചടക്കാൻ വഴിയില്ലാതായതോടെ കേസ് ആയി. 2009 ഇൽ വിസകാലാവധിയും ഒരു വർഷം കഴിഞ്ഞ് പാസ്പോർട്ട് കാലാവധിയും അവസാനിച്ചതോടെ കുഞ്ഞഹമ്മദ് ഇതുവരെ അനധികൃത താമസക്കാരനായി കഴിഞ്ഞുകൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!