നാഴിക കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ്; ജീവനക്കാർ 50,000 കവിഞ്ഞു

സൗദി തലസ്ഥാനമായ റിയാദിലെ അൽ ഖർജ് ഹൈപ്പർ മാർക്കറ്റ് ഇന്നലെ പ്രവർത്തനമാരംഭിച്ചതോടുകൂടി ഒരു പ്രധാന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ്. 22 രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിലെ മൊത്തം ജീവനക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞതായി ലുലു ചെയർമാനും എം ഡിയുമായ എം എ യൂസഫലി അറിയിച്ചു.

ഇതിൽ 26,480 മലയാളികൾ ഉൾപ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ് എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതോടു കൂടി കൂടുതൽ മലയാളികൾക്ക് ജോലി നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ 158 മതും, സൗദി അറേബ്യയിലെ പതിനഞ്ചാമതും ആയ ഹൈപ്പർ മാർക്കറ്റ് ആണ് റിയാദിനടുത്തുള്ള അൽ ഖർജിൽ പ്രവർത്തനമാരംഭിച്ചത്. അൽ ഖർജ് ഗവർണർ മുസാബ് അബ്ദുള്ള അൽ മാദി ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ ദമ്മാം, റിയാദ് എന്നിവിടങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും.ഇത് കൂടാതെ സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡ് ക്യാമ്പുകളിലെ 3 സൂപ്പർ മാർക്കറ്റുകൾ അടുത്ത വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!