യു എ ഇയിൽ ഇന്ന് വിവിധയിടങ്ങളിൽ മൂടൽമഞ്ഞിനെതുടർന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് നൽകി.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, ഇന്ന് യുഎഇയിലുടനീളമുള്ള ആകാശം ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായി കാണപ്പെടും.
ഇന്ന് രാവിലെ, അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂടൽമഞ്ഞ് കാരണം രാവിലെ 9 മണി വരെ മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.