വിശുദ്ധ റമദാൻ മാസത്തിൽ ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്കായി സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല പുറപ്പെടുവിച്ച നിർദേശപ്രകാരം മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആയിരിക്കും.
ഉമ്മുൽ ഖുവൈനിൽ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങൾ റമദാനിൽ വാരാന്ത്യഅവധിദിനങ്ങൾ ആയിരിക്കും.
ഷാർജയൊഴിച്ച് ഉമ്മുൽ ഖുവൈനും മറ്റ് എമിറേറ്റുകളും 2022-ന്റെ ആരംഭം മുതൽ ഒരു ചെറിയ വർക്ക് വീക്കിലേക്ക് മാറിയിരിന്നു. അതനുസരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും , ശനി, ഞായർ എന്നിങ്ങനെയാണ് പുതിയ വാരാന്ത്യഅവധിദിനങ്ങൾ. അതേസമയം ഷാർജ വെള്ളിയാഴ്ച മുഴുവൻ ദിവസമടക്കം മൂന്ന് ദിവസത്തെ വാരാന്ത്യമാണ് സ്വീകരിച്ചത്.