വിദ്യാര്‍ത്ഥികളുടെ പരീക്ഷാപേടി അകറ്റാനും, സമ്മര്‍ദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചര്‍ച്ച ഇന്ന്.
ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചര്‍ച്ചയുടെ അഞ്ചാം എഡിഷന് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മര്‍ദ്ദമകറ്റി പരീക്ഷ എന്ന ഉല്‍സവത്തെ ആഘോഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് സംവാദം.
വിദ്യാര്‍ത്ഥികളുടെ അടക്കം ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. പതിനഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്.