ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതിന് പിന്നാലെ യുഎഇയില്‍ തുടർച്ചയായി ഇന്ധനവിലയില്‍ വന്‍ വർദ്ധനവ്. അതനുസരിച്ച് യുഎഇയില്‍ ഇന്ന് ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.74 ദിർഹമായിരിക്കും, മുൻ മാർച്ച് മാസത്തെ 3.23 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.62 ദിർഹമായിരിക്കും , മാർച്ചിൽ ഇതിന് 3.12 ദിർഹമായിരുന്നു.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ലീറ്ററിന് 3.55 ദിർഹമാണ്, മാർച്ചിൽ ഇതിന് 3.05 ദിർഹമായിരുന്നു, അതേസമയം ഡീസൽ ലിറ്ററിന് മാർച്ചിലെ 3.19 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിലിൽ 4.02 ദിർഹമായിരിക്കും ഈടാക്കുക.
⛽ Monthly Fuel Price Announcement:
April 2022 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/yECBLWalyV— Emarat (امارات) (@EmaratOfficial) March 31, 2022