മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ. രമ പി. (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.