Search
Close this search box.

റമദാൻ മാസം : ദുബായ് മെട്രോ, ട്രാം, കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ എന്നിവയുടെ പ്രവർത്തനസമയങ്ങളറിയാം..!

Month of Ramadan: Know the working hours of Dubai Metro, Tram and Customer Happiness Center ..!

റമദാൻ മാസത്തിലെ ദുബായ് മെട്രോ, ട്രാം, കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ എന്നിവയുടെ പ്രവർത്തനസമയങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ, രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയും ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെയും കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയും പ്രവർത്തിക്കും.

ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ ഓടും, ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയും പ്രവർത്തിക്കും.

ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ (Customer happiness centres ) തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും പ്രവർത്തിക്കും. ഉം റമൂൽ, അൽ മനാറ, ദെയ്‌റ, അൽ ബർഷ, തവാർ, അൽ കഫാഫ്, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്‌മാർട്ട് കസ്റ്റമർ ഹാപ്പിപ്പിസ് സെന്ററുകൾ 24 മണിക്കൂറും പതിവുപോലെ പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!