ഏതാനും രാജ്യങ്ങളിൽ റമദാൻ മാസത്തിന്റെ ആദ്യ ദിവസം പ്രഖ്യാപിച്ചു. ഇന്ന് വെള്ളിയാഴ്ച രാജ്യത്ത് ചന്ദ്രക്കല കണ്ടില്ലെന്ന് ബ്രൂണെ സുൽത്താനേറ്റ് സ്ഥിരീകരിച്ചു. അതിനാൽ, ഏപ്രിൽ 2 ശനിയാഴ്ച ഷാബാൻ മാസത്തിന്റെ അവസാന ദിവസമായിരിക്കുമെന്നും ഏപ്രിൽ 3 ഞായറാഴ്ച മുതൽ വിശുദ്ധ മാസം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
മലേഷ്യയും ഇന്തോനേഷ്യയും വിശുദ്ധ മാസത്തിന്റെ ആദ്യ ദിവസം ഏപ്രിൽ 3 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനിടെ, ചന്ദ്രക്കല കണ്ടതായും ഏപ്രിൽ 2 ശനിയാഴ്ച മുതൽ വിശുദ്ധ മാസം ആരംഭിക്കുമെന്നും സൗത്ത് ഓസ്‌ട്രേലിയയിലെ ഇമാം കൗൺസിൽ ഫേസ്ബുക്കിൽ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ മഗ് രിബ് നമസ്‌കാരത്തിന് ശേഷം വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം സൂചിപ്പിക്കാൻ യുഎഇയുടെ ചന്ദ്രദർശന സമിതി ഇന്ന് യോഗം ചേരും.
നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായാണ് സമിതി യോഗം ചേരുക.