ദുബായിൽ മാൾ ഓഫ് എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന റിവേഴ്‌സ് ട്രാൻസ്‌സിപ്‌റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റിംഗ് സെന്റർ അടച്ചുപൂട്ടിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
കോവിഡ് കേസുകൾ കുറഞ്ഞതിനാൽ, കേന്ദ്രങ്ങളുടെ ആവശ്യകത ചുരുങ്ങി, കൂടുതൽ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനും അവരുടെ സേവനങ്ങൾ ഏകീകരിക്കാനുമുള്ള ശ്രമത്തിലാണ് ദുബായ് ഹെൽത്ത് അതോറിറ്റി. ദുബായിൽ പ്രവർത്തിക്കുന്ന ആർടി-പിസിആർ സെന്ററുകളുടെ അപ്‌ഡേറ്റ് ചെയ്‌ത ലിസ്‌റ്റിനായി ദുബായ് നിവാസികൾക്ക് DHA വെബ്‌സൈറ്റ് www.dha.gov.ae പരിശോധിക്കാവുന്നതാണ്.