നോമ്പ് തുറക്കാൻ നേരത്ത് വീട്ടിൽ എത്തില്ലെന്ന് ഭയന്ന് അമിതവേഗതയിൽ വാഹനമോടിക്കരുതെന്നും
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് റമദാനിൽ, പ്രത്യേകിച്ച് രാത്രി തറാവീഹ് നമസ്കാര സമയത്ത്, ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു
റമദാനിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഒരുക്കങ്ങളെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
“ഇഫ്താർ കാലയളവിൽ സാധാരണയായി വാഹനമോടിക്കുന്നവർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ തിരക്കുകൂട്ടുന്നതാണ് കാണുന്നത്. അതിനാൽ, അവർ തിരക്കുകൂട്ടേണ്ടതില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഇഫ്താർ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം റമദാനിൽ വിവിധ സിഗ്നലുകളിൽ ഏകദേശം 60,000 ഇഫ്താർ ബോക്സുകൾ ഞങ്ങൾ വിതരണം ചെയ്തിരുന്നു. ഈ വർഷം അത് 90,000 പെട്ടികളായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അബുദാബി പോലീസ് അറിയിച്ചു.