ദുബായിൽ റമദാൻ മാസത്തിൽ ദുബായ് ഫ്രെയിം അടക്കമുള്ള വിനോദകേന്ദ്രങ്ങളുടെയും പൊതു പാർക്കുകളുടെയും പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
ഈ പുതുക്കിയ പ്രവർത്തന സമയം പൊതുജനങ്ങൾക്ക് “വിശുദ്ധ മാസത്തിൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ആസ്വദിക്കാനാകും”, അതോറിറ്റി ട്വീറ്റ് ചെയ്തു.
പുതുക്കിയ സമയക്രമങ്ങൾ താഴെകൊടുക്കുന്നു.
- മുഷ്രിഫ് നാഷണൽ പാർക്ക് (Mushrif National Park ) – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ
- അൽ സഫ പാർക്ക് സബീൽ പാർക്ക് ( Al Safa Park Zabeel Park) – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ
- അൽ ഖോർ പാർക്ക് (Al Khor Park ) – രാവിലെ 9 മുതൽ രാത്രി 10 വരെ
- അൽ മംസാർ പാർക്ക് (Al Mamzar Park ) – രാവിലെ 8 മുതൽ രാത്രി 10 വരെ
- റെസിഡൻഷ്യൽ പാർക്കുകൾ സ്ക്വയറുകളും തടാകങ്ങളും (Residential parks squares and lakes) – രാവിലെ 8 മുതൽ 1 വരെ
- മൗണ്ടൻ ട്രാക്ക് (Mountain track ) – രാവിലെ 6 മുതൽ വൈകിട്ട് 5:30 വരെ
- ദുബായ് ഫ്രെയിം (Dubai Frame ) – രാവിലെ 11 മുതൽ വൈകിട്ട് 7 വരെ
- ഖുർആൻ പാർക്ക് (Quranic Park ) – രാവിലെ 10 മുതൽ രാത്രി 10 വരെ
- ഗ്ലാസ് ഹൗസ് കേവ് ഓഫ് മിറക്കിൾസ് (Glass House Cave of Miracles ) – രാവിലെ 11 മുതൽ വൈകിട്ട് 7 വരെ
- ചിൽഡ്രൻസ് സിറ്റി (Children’s city ) : രാവിലെ 9 മുതൽ വൈകിട്ട് 4 വരെ (തിങ്കൾ മുതൽ വെള്ളി വരെ), രാവിലെ 11 മുതൽ വൈകിട്ട് 4 വരെ (ശനി, ഞായർ)
- ദുബായ് സഫാരി പാർക്ക് (Dubai Safari Park ) രാവിലെ 10 മുതൽ വൈകിട്ട് 6 വരെ, വൈകിട്ട് 6 മുതൽ 12 വരെ