യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി പുതിയ നിയമം പുറത്തിറക്കി.
ഇതനുസരിച്ച് എല്ലാ സർക്കാർ സ്ഥാപനങ്ങളും ജുഡീഷ്യൽ അതോറിറ്റികളും ദുബായിലെ സർക്കാരിതര സ്ഥാപനങ്ങളും പുതിയ നിയമം അനുസരിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകിത്തുടങ്ങും. ഇങ്ങനെ നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ ഉപയോക്തൃ-സൗഹൃദവും ഭിന്നശേഷിക്കാരായ ആളുകൾക്ക് അധിക ഫീസില്ലാതെ ആക്സസ് ചെയ്യാവുന്നതുമാകും.
ദുബായിലെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താനും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാനും പൊതു-സ്വകാര്യ മേഖലകളിലെ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
ദുബായിലെ ധനകാര്യ വകുപ്പ് അംഗീകരിച്ച ഇലക്ട്രോണിക് പേയ്‌മെന്റ് സൊല്യൂഷനുകൾക്കുള്ള വ്യവസ്ഥകളും ഈ നിയമത്തിൽപ്പെടുന്നു. തടസ്സങ്ങൾ ഉണ്ടായാൽ സേവന തുടർച്ച; ഡിജിറ്റൽ ദുബായ് അതോറിറ്റി അംഗീകരിച്ച ഡിജിറ്റൽ സേവനങ്ങൾ, കൂടാതെ അറബിയിലും ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും സേവനങ്ങൾ ലഭ്യമാക്കും.
ഉപഭോക്താക്കൾ ഡിജിറ്റൽ സേവന ദാതാക്കൾക്ക് സമർപ്പിച്ച വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും സ്ഥാപനം വിവരിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. നിയമപ്രകാരം, സേവനം ദുരുപയോഗം ചെയ്യുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനും ഉപഭോക്താക്കൾ ഉത്തരവാദികളായിരിക്കും.
صاحب السمو الشيخ محمد بن راشد آل مكتوم يصدر القانون رقم (9) لسنة 2022 بشأن تنظيم تقديم الخدمات الرقمية في إمارة #دبي، بهدف دعم الخطط الاستراتيجية للإمارة نحو التحوّل الرّقمي،وتعزيز التوجُّهات العامة وتنفيذ السياسات الحكومية الرّامية إلى رقمنة الحياة في دبيhttps://t.co/MN4jrrrmPY pic.twitter.com/fgFhfehNTl
— Dubai Media Office (@DXBMediaOffice) April 4, 2022