നിസ്സാര ആവശ്യങ്ങൾക്ക് വേണ്ടി ആംബുലൻസിനെ വിളിക്കരുത് : ഷാർജയിൽ അധികൃതരെ വട്ടം കറക്കി ഇന്ത്യക്കാരന്‍

Do not call an ambulance for trivial purposes_ Indian man circling authorities in Sharjah

ഷാർജയിൽ നിസ്സാര ആവശ്യത്തിന് വേണ്ടി ഒരു ഇന്ത്യക്കാരന്‍ ആംബുലൻസിനെ വിളിച്ച് വട്ടം കറക്കി.
യുഎഇ നാഷണൽ ആംബുലൻസ് കേന്ദ്രത്തിലേക്ക് കഴിഞ്ഞ ദിവസം ഒരു ഫോൺകോൾ എത്തിയിരുന്നു.

ഷാർജയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരൻ ആണ് ഫോൺ വിളിച്ചത്. വലിയ എന്തോ അപകടം സംഭവിച്ചെന്ന രീതിയിൽ ആണ് അദ്ദേഹം സംസാരിച്ചത്. ‘ടോം ആൻഡ് ജെറി’, ‘ബേബി’ , പ്ലീസ് കം, അർജന്റ് എന്നിവയെല്ലാം മുറി ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു . ഇംഗ്ലീഷ് കാര്യമായി കെെകാര്യം ചെയ്യാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് ന്‍ ആംബുലൻസ് അധികൃതർ മനസിലാക്കിയത്.

വളരെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി വിളിക്കുന്ന സേവനത്തിലേക്ക് വിളിച്ചായിരുന്നു അദ്ദേഹം പരാതി അറിയിച്ചത്. വിളി എത്തിയ ഉടൻ തന്നെ അധികൃതർ രണ്ട് ആംബുലൻസും നാല് ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന സംഘവുമായി പുറപ്പെട്ടു. വിളിച്ചയാളുടെ ഭാര്യ പ്രസവവേദന കൊണ്ട് കഷ്ടപ്പെടുകയാണെന്നാണ് അധികൃതർ മനസിലാക്കിയത്. എന്നാൽ ഇന്ത്യക്കാരന്റെ താമസസ്ഥലത്ത് എത്തിയപ്പോൾ ആണ് സംഭവം മനസിലാക്കിയത്. സ്വന്തം പൂച്ചയുടെ പ്രസവ വേദന കണ്ട് വിഷമിച്ചായിരുന്നു അദ്ദേഹം ആംബുലൻസിലേക്ക് വിളിച്ചത്.

എന്നാൽ ആംബുലൻസ് സഹായം എത്തുന്നതിന് മുമ്പ് തന്നെ പൂച്ച സുഖമായി പ്രസവിക്കുകയും ചെയ്തു. ഇത്തരത്തിൽ നിസ്സാര ആവശ്യങ്ങൾക്ക് വേണ്ടി ആരും നാഷ്ണൽ ആംബുലൻസ് അധികൃതരെ വിളിക്കരുത് എന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

മാഹാമാരി സമയത്ത് ജനങ്ങൾക്ക് സഹായമാകുന്ന തരത്തിലാണ് ഇത്തരത്തിൽ ആംബുലൻസ് സേവനം ഒരുക്കിയത്. എന്നാൽ പലരും ആവശ്യമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ ഈ സേവനം ഉപയോഗിക്കുന്നതെന്ന് നാഷണൽ ആംബുലൻസ് ചീഫ് എക്സിക്യൂട്ടിവ് അഹമ്മദ് അൽ ഹജ്രി പറഞ്ഞു. ഒരു ദിവസം 250 വിളികൾ എല്ലാം വന്നിരുന്ന സമയത്ത് ഇന്ന് 600 വിളികൾ എല്ലാം ആണ് എത്തുന്നത്.

റോഡിലൂടെ പോകുന്ന മൃഗങ്ങളെ കുറിച്ച് പറയാനും, പുറത്ത് വലിയ ശബ്ദം കേൾക്കുന്നു എന്ന് പറയാനും എല്ലാം വിളിക്കുന്നുണ്ട്. പാരസെറ്റമോൾ എവിടെ കിട്ടുമെന്ന് ചോദിച്ച് വിളച്ചവരും ഉണ്ടെന്ന് അധികൃതർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!