ദുബായിൽ ആത്മഹത്യ ചെയ്ത മലയാളി യുവാവിന്റെ മൃതദേഹം നാളെ രാത്രി നാട്ടിലേക്ക് കൊണ്ട് പോകും.
കഴിഞ്ഞ ദിവസം ദുബായിൽ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച പാലക്കാട് സ്വദേശി ആദർശ് തലപ്പോട്ട എന്ന 38 കാരന്റെ മൃതദേഹം നാളെ രാത്രി ദുബായിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചി വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപള്ളി അറിയിച്ചു. ഹോട്ടൽ മുറിയെടുത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മറ്റ് വിവരങ്ങൾ, വിലാസം എന്നിവയ്ക്ക് വേണ്ടി പോലീസ് ഗൗരവത്തിൽ അന്വേഷിച്ച ശേഷമാണ് കണ്ടെത്തിയത്.
ഒമാനിൽ നിന്നും ഒരു ബന്ധു കൂടി എത്തിയ ശേഷം നാളെ വൈകുന്നേരത്തോടു കൂടി എംബാമിംഗ് നടത്തി മൃതദേഹം രാത്രിയിലെ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകാനായി നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.
നാളെ ഏപ്രിൽ 7 വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്കായിരിക്കും എംബാമിംഗ് എന്നും നസീർ വാടാനപള്ളി പറഞ്ഞു.