Search
Close this search box.

2022 ജൂൺ മാസം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് അബുദാബി

Abu Dhabi to ban single-use plastics from June

2022 ജൂൺ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുമെന്ന് അബുദാബി അധികൃതർ ഇന്ന് ബുധനാഴ്ച അറിയിച്ചു.

അബുദാബിയിലെ സുസ്ഥിര ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി 2020-ൽ അവതരിപ്പിച്ച എമിറേറ്റിന്റെ സംയോജിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

എമിറേറ്റിലുടനീളം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അളവ് ക്രമേണ കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതിയിടുന്നതായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിൽ, കപ്പുകൾ (cups ), സ്റ്റെറേഴ്‌സ് (stirrers ), മൂടികൾ (lids ), കട്ട്ലറികൾ (cutlery) എന്നിവ ഉൾപ്പെടുന്ന 16 ഓളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ആവശ്യം കുറയ്ക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കാനാണ് അബുദാബി പരിസ്ഥിതി ഏജൻസി പദ്ധതിയിടുന്നത്.

കൂടാതെ, 2024-ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്‌നറുകൾ എന്നിവ അവസാനിപ്പിക്കുന്നതിലേക്കും ഏജൻസി നീങ്ങും.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!