സാമ്പത്തിക തർക്കം : റൂം മേറ്റിനെ കുത്തിപരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടയാളെ നിമിഷങ്ങൾക്കകം അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

Financial dispute: Dubai police arrest survivor of stabbing roommate

ദുബായിൽ കുറ്റകൃത്യം നടന്ന് 25 മിനിറ്റിനുള്ളിൽ റൂം മേറ്റിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തെത്തുടർന്ന് 32 കാരനായ ഏഷ്യൻ പൗരനാണ് തന്റെ റൂം മേറ്റിനെ ഒന്നിലധികം തവണ കുത്തിയശേഷം റൂമിൽ നിന്നും ഓടിപ്പോയത്‌.

തുടർന്ന് പരാതി കിട്ടിയതിനെത്തുടർന്ന് അൽ ഖുസൈസ് പോലീസിന്റെ സിഐഡി സംഘം സംഭവസ്ഥലത്തെത്തിയിരുന്നു.  പിന്നീട് പ്രതിയെ 25 മിനിറ്റിനുള്ളിൽ പിടി കൂടുകയായിരുന്നു. കുത്തേറ്റ് അവശനിലയിലായ യുവാവിനെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി ഒരു പ്രദേശത്ത് അലഞ്ഞുതിരിയുന്നത് കണ്ട പ്രതിയെ പട്രോളിംഗ് സംഘം 25 മിനിറ്റിനുള്ളിൽ പ്രതിയെ പിടികൂടി. കൃത്യം നടത്തിയ ശേഷം കത്തി വലിച്ചെറിഞ്ഞെന്നും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!