Search
Close this search box.

യുഎഇയിലെ പ്രവൃത്തി ദിനമായ വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഇന്ന്

Today is the first Friday of the holy month of Ramadan, a working day in the UAE

യു എ ഇയിൽ പുതിയ വാരാ​ന്ത്യ അ​വ​ധി​മാ​റ്റ​ത്തി​ന്​ ശേ​ഷ​മു​ള്ള  പ്രവൃത്തി ദിനമായ വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച (ഏപ്രിൽ 8 ) ഇന്നാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന ശേഷമുള്ള ആദ്യ ററമദാനും ഇത്തവണത്തേത് ആയിരിക്കും.

എന്നാൽ യു എ ഇയിൽ പുതിയ വാരാ​ന്ത്യ അ​വ​ധി​മാ​റ്റത്തിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമാണെങ്കിലും എന്നാൽ ജുമുഅ നമസ്കാരം 1.15ന് ആക്കിയതിനാൽ എല്ലാവർക്കും വെള്ളിയാഴ്ചകളിൽ പ്രാർഥനയിൽ പങ്കെടുക്കാനാകും. എന്നാൽ ഷാർജയിൽ വെള്ളിയാഴ്ച മുഴുവൻ ദിവസം അവധിയായതിനാൽ ജുമുഅ നമസ്കാര സമയത്തിൽ മാറ്റമുണ്ടാകില്ല.

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും പള്ളികളിൽ ഇപ്പോഴും ഒരു മീറ്റർ അകലം പാലിക്കണം. ഇത്തവണ പുറത്തുനിന്ന് നമസ്കരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ പള്ളികളിൽ ആരാധകർക്കിടയിൽ ടിന്നിലടച്ച രീതിയിലുള്ള വെള്ളം വിതരണം ചെയ്യാം. കൊവിഡ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ രണ്ട് വിശുദ്ധ മാസങ്ങളായി ഈ രീതി താൽക്കാലികമായി നിർത്തിവച്ചിരുന്നു.

വിശുദ്ധ റമദാൻ മാസത്തിലുടനീളം പള്ളികളിൽ തറാവീഹ് പ്രാർത്ഥനകളും റമദാനിലെ അവസാന 10 രാത്രികളിൽ, മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി യുഎഇയിലുടനീളമുള്ള പള്ളികളിൽ അർദ്ധരാത്രി മുതൽ തഹജ്ജുദ് പ്രാർത്ഥനയും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!