റമദാൻ മാസത്തിൽ ഷാർജ എയർപോർട്ട് തങ്ങളുടെ കോവിഡ് -19 പിസിആർ ടെസ്റ്റിംഗ് ഡ്രൈവ്-ത്രൂ സേവനത്തിന്റെ സമയം നീട്ടിയതായി അറിയിച്ചു. ഇപ്പോൾ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 7 മുതൽ പുലർച്ചെ 1 വരെ സാമ്പിളുകൾ ശേഖരിക്കും.
ഇവിടെ താമസക്കാർക്ക് മൂന്ന് തരത്തിലുള്ള സേവനങ്ങൾ ലഭിക്കും. റാപ്പിഡ് ടെസ്റ്റിംഗിന് 60 ദിർഹവും , ഫാസ്റ്റ് ടെസ്റ്റിംഗിന് 150 ദിർഹവും , നോർമൽ ടെസ്റ്റിംഗിന് 85 ദിർഹവും ആണ്. ഡ്രൈവ്-ത്രൂ സേവനം ഷാർജ എയർപോർട്ട് മെഡിക്കൽ സെന്ററുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
താമസക്കാർക്ക് അവരുടെ ഫലങ്ങൾ 15 മിനിറ്റിലോ രണ്ട് മണിക്കൂറിലോ എട്ട് മണിക്കൂറിലോ ഡെലിവർ ചെയ്യാൻ തിരഞ്ഞെടുക്കാവുന്നതാണ്.