ദുബായ്: പ്രശസ്ത പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെമ്പറുമായ എം പി മുസ്തഫൽ ഫൈസിക്ക് ദുബൈ ഗവണ്മെന്റിന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു.
ഫൈസിയുടെ പാണ്ഡിത്യവും ഗ്രന്ഥ രചനകളും പ്രഭാഷണങ്ങളും സാമൂഹ്യ വൈജ്ഞാനിക സേവനങ്ങളുമാണ് ദുബൈ ഗവൺമെന്റിന്റെ ഈ ആദരത്തിനു വഴിയൊരുക്കിയത്.
വളാഞ്ചേരി പുറമണ്ണൂരിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അടങ്ങുന്ന മജ്ലിസ് ദഅവത്തിൽ ഇസ്ലാമിയ്യയുടെ സ്ഥാപകനും ജനറൽ സെക്രെട്ടറിയുമാണ് മുസ്തഫൽ ഫൈസി.
പരിശുദ്ധ ഖുർആന് 12 വാള്യങ്ങളിലായി ഫൈസി തയാറാക്കിയ ഖുർആൻ വ്യഖ്യാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ഒന്നാണ്.
മുഹ്യിദീൻ മാല വ്യഖ്യാനം, ഇസ്ലാമും ഓറിയന്റലിസവും, ത്രിമാന തീർത്ഥം, മൗലിദാഘോഷം, എന്നിയവയൊക്കെ ഫൈസിയുടെ രചനാ വൈഭവത്തിന്റെ നിദർശനങ്ങളാണ്. യുക്തിവാദവുമായി ബന്ധപ്പട്ടു പ്രസിദ്ധീകരണത്തിന് തയ്യാറാവുന്ന ഗ്രന്ഥമാണ് “യുക്തിരഹിത യുക്തി ചിന്തകൾ”.
അൽമുബാറക് വാരികയുടേതടക്കം ധാരാളം വാരികകളുടെയും സുവനീറുകളുടേയും ചീഫ് എഡിറ്റർ എന്ന നിലയിലും ഫൈസി മികവ് തെളിയിച്ചിട്ടുണ്ട്. ഗവേഷകരിലെ പണ്ഡിതനും പണ്ഡിതരിലെ ഗവേഷകനുമായ ഫൈസി ഇസ്ലാമിക റിസർച്ച് സ്കോളർമാർക്ക് വഴികാട്ടിയാണ്