Search
Close this search box.

ലോക്ക്ഡൗണിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ധനമന്ത്രിയ്ക്കും പിഴ.

UK PM Johnson and finance minister to be fined for Covid-19 lockdown breaches

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ധനമന്ത്രി റിഷി സുനകിനും പിഴ ചുമത്തി. ലോക്ക്ഡൗൺ സമയത്ത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മെട്രോപൊളിറ്റൻ പോലീസാണ് ഇരുവർക്കും പിഴ ചുമത്തിയത്. ഡൗണിങ് സ്ട്രീറ്റിൽ നടന്ന വിരുന്നുമായി ബന്ധപ്പെട്ടാണ് പിഴ. ലോക്ഡൗണിനിടെയാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതേസമയത്ത് 12 വിരുന്നുകൾ ഇപ്രകാരം നടന്നിരുന്നു ഡൗണിങ് സ്ട്രീറ്റിലും ക്യാബിനറ്റ് ഓഫീസിലുമായാണ് വിരുന്നുകൾ നടന്നത്. ഇതിൽ ഏതൊക്കെ കൂടിക്കാഴ്ചകളാണ് കൊറോണ പ്രോട്ടോകോൾ ലംഘിച്ചതെന്ന് കണ്ടെത്തിയാണ് നടപടി എടുക്കുക.

പ്രാഥമിക അന്വേഷണത്തിൽ പ്രധാനമന്ത്രിയടക്കമുള്ളവർ പ്രോട്ടോകോൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നോട്ടീസ് അയച്ചത്. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർക്കും പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം പിഴയുടെ പേരിൽ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷത്ത് നിന്നും ഉയർന്നിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!