Search
Close this search box.

ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനിൽ അജ്ഞാതന്റെ വെടിവെപ്പ് : നിരവധി പേര്‍ക്ക് പരിക്ക്.

Multiple people shot in New York City subway station

ന്യൂയോര്‍ക്കില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബ്രൂക്ലിന്‍ സബ്‌വേ സ്റ്റേഷനിൽ ആയിരുന്നു ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ അക്രമിയുടെ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സണ്‍സെറ്റ് പാര്‍ക്കിലെ 36-ാം സ്ട്രീറ്റിലും ഫോര്‍ത്ത് അവന്യൂ സ്റ്റേഷനിലും വെടിയുതിര്‍ത്ത ആളെ ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കസ്റ്റഡിയിലെടുത്തില്ല.

ഓറഞ്ചു നിറത്തിലുള്ള കണ്‍സ്ട്രക്ഷന്‍ വെസ്റ്റും ഗ്യാസ് മാസ്‌കും ധരിച്ചാണ് അക്രമി എത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പിടികൂടാനായിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന 13 പേരെയെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണോ എന്ന് സംശയമുണ്ട്. രാവിലെയുള്ള യാത്രാവേളയിൽ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ വൈകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts