കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ ആദ്യം ഇടിച്ചിട്ടത് ഒരു മീൻ വണ്ടിയാണെന്നും പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയാണെന്നും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കാലിലും ബസുകള്‍ കയറി ഇറങ്ങിയിട്ടുണ്ട്. ഇടിച്ചിട്ട പിക്ക്അപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു.
ഇതിന്റെ തൊട്ട്പിറകിലാണ് സ്വിഫ്റ്റ് ബസ് വന്നത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.