യുഎഇ യിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി Ponnani Welfare Committee- PWC “പൊന്നാനി ഇഫ്താർ മീറ്റ്” ദുബൈ മുഹൈസിനയിലെ ഇന്ത്യൻ അക്കാദമിയിൽ സംഘടിപ്പിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പടെ ആയിരത്തി അഞ്ഞൂറിൽ പരം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
കോവിഡ് മഹാമാരിമൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളക്കു ശേഷമാണ് ഈ ഒത്തു കൂടൽ. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് Dr. EP ജോൺസൺ EP Johnson , ദൃശ്യ ശ്രാവ്യ മാധ്യമരംഗത്തെ പ്രമുഖരായ മിഥുൻ രമേശ് Mithun Ramesh , എം സി എ നാസർ , റോയ് റാഫേൽ Roy Raphael , RJ Arfaz, RJ Zaan, എന്നിവരെ കൂടാതെ നവ മാധ്യമരംഗത്തെ പ്രമുഖ വ്ലോഗർമാരായ ഷാക്കിർ മല്ലു ട്രാവലർ Mallu Traveler , Zameel Abdul Rahman Z Talks , അസ്‌ഹർ Azhar Vlogger,Basheer Thikkodi ,ക്രാഫ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടർ ഡോ. മുഹമ്മദ് അശ്‌റഫ് പൊന്നാനി ,ആദം ക്ലിനിക് മാനേജിംഗ് ഡയരക്ടർ ഡോ. സലീൽ , Hydros Thangal ,റിയൽകോഫി എം ഡി അബ്ദുൽ സത്താർ Abdul Sathar, എമിറേറ്റ്സ് ക്‌ളാസിക് എം.ഡി Sadiq Ali Aliamakka , Shajahan Gulfbrothers തഖ്‌വ എംഡി സെയ്ത് മുഹമ്മദ് യുഎഇയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖരും പരിപാടിയില്‍ അതിഥികളായെത്തി. വെല്‍ഫയർ കമ്മിറ്റി മാർച്ച് 27ന് സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് സീസൺ 6 ഫുട്ബോള്‍ ടൂർണമെന്‍റിൽ പങ്കെടുത്ത ടീമുകള്‍ക്കും വിജയികള്‍ക്കുമുള്ള ഉപഹാരം ഇഫ്താർ മീറ്റില്‍ വിതരണം ചെയ്തു.
പ്രവാസ ലോകത്ത് 48 വർഷം പാരമ്പര്യമുള്ള പൊന്നാനി വെൽഫെയർ കമ്മിറ്റി ഏതാണ്ട് കാൽ നൂറ്റാണ്ടിലധികമായി നാട്ടുകാർക്കായി ഈ ഇഫ്താർ സംഘടിപ്പിപ്പിക്കുന്നുണ്ട്. പൊന്നാനിയിലെ കുടുംബങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്ന വിഭവങ്ങള്‍ ഉള്‍പ്പടെയാണ് നോമ്പ് തുറക്കായി വിളമ്പുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ഇഫ്താറിന്. മുൻ വർഷങ്ങളിലെ പോലെ കിൽട്ടൻസ് ഗ്രുപ്പിന്റെ സഹകരണത്തോടെയാണ് ഇത്തവണയും ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചത്.