ഷാർജയിൽ മാനവ വിഭവ ശേഷി നിയമങ്ങൾ ഔദ്യോഗികമായി ഭേദഗതി ചെയ്തു കൊണ്ട് ഉത്തരവായി. നേരത്തെ പ്രഖ്യാപിച്ച വേതന വർദ്ധനവ് അടക്കമുള്ള ഭേദഗതികളാണ് ഔദ്യോഗികമായി ഇറങ്ങിയിട്ടുള്ളത്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഭേദഗതികൾ അംഗീകരിച്ചു.
ഷാർജ ഗവൺമെൻറ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുകയും യുഎഇ പൌരന്മാരായ സർക്കാർ ജീവനക്കാർക്കായി ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് സ്ഥാപിക്കുകയും ചെയ്തു.പ്രമോഷനുകൾ, ജോലിസ്ഥലത്തെ അച്ചടക്കം, ഭവന ഭവനവായ്പകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ ഇനങ്ങൾ നിയമത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രാക്ടീസ് ലൈസൻസ്, പിതൃത്വ അവധി തുടങ്ങിയവയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം രൂപീകരിച്ച കരട് ആണ് ഇപ്പോൾ നിയമമായി മാറുന്നത്.