ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നവജാത ശിശുക്കളിൽ ആണ്‍കുഞ്ഞ് മരിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നവജാത ശിശുക്കളിൽ ആണ്‍കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ച വിവരം റൊണാള്‍ഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. പെണ്‍കുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

കൃത്യമായ പരിചരണവും കരുതലും നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താരം നന്ദി അറിയിച്ചിട്ടുമുണ്ട്. തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കുമെന്നും റൊണോള്‍ഡോ പറഞ്ഞു.

https://www.instagram.com/p/CcgHsWLLaf5/?utm_source=ig_embed&ig_rid=eff88102-f5e1-4910-ba09-48590158d093

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!