വിഗ്ഗിന് താഴെ തലയിൽ ഒട്ടിച്ച് ഉരുക്കിയ സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചയാളെ ഡൽഹി കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അബുദാബിയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടികൂടിയത്. വിമാനം ഇറങ്ങിയ ശേഷമാണ് ഇയാളെ തിരച്ചിൽ നടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
30.55 ലക്ഷം രൂപ വിലമതിക്കുന്ന 630.45 ഗ്രാം സ്വർണമാണ് വിഗ്ഗിലും മലാശയത്തിലുമായി ഇയാൾ ഒളിപ്പിച്ചിരുന്നത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സ്വർണത്തിന്മേലുള്ള ഇന്ത്യയുടെ നികുതി ഒഴിവാക്കാനുള്ള യാത്രക്കാരുടെ ഏറ്റവും പുതിയ ശ്രമമാണ് ഈ സംഭവമെന്ന് കസ്റ്റംസ് പറഞ്ഞു.
#WATCH | Delhi: A gold smuggling case booked on a passenger from Abu Dhabi at IGI Airport T3; approx 630.45g of gold worth Rs 30.55 lakhs was concealed inside his wig & rectum. Accused arrested; further probe underway: Customs Commissioner Office
(Source: Delhi Customs) pic.twitter.com/2faJD8f1Vu
— ANI (@ANI) April 20, 2022