പുണ്യമാസമായ റമദാനിന്റെ അവസാന ഘട്ടത്തിലേക്ക് യുഎഇ ചുവടുവച്ചിരിക്കുകയാണ്.
ഇന്ന് ഏപ്രിൽ 21 രാത്രി മുതൽ, യുഎഇയിലുടനീളമുള്ള ചില പള്ളികളിൽ അർദ്ധരാത്രി കഴിഞ്ഞാൽ തഹജ്ജുദ് അല്ലെങ്കിൽ ഖിയാം അൽ ലയാൽ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക നമസ്കാരങ്ങൾ നടക്കും. കോവിഡ് സുരക്ഷാ നടപടിയെന്ന നിലയിൽ നമസ്കാരത്തിന്റെ ദൈർഘ്യം 45 മിനിറ്റിൽ കൂടരുതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക തഹജ്ജുദ് നമസ്കാരത്തിനായി സ്ത്രീകളുടെ നമസ്കാര ഹാളുകൾ തുറന്നിരിക്കും.
പള്ളികളിൽ തഹജ്ജുദ് ഉൾപ്പെടെയുള്ള പ്രാർത്ഥനകൾ നടത്തുമ്പോൾ വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.