ദുബായിൽ മയക്കുമരുന്ന് കഴിച്ചതിന് ഒരാളെ കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ വീണ്ടും അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സെൻട്രൽ ജയിലിലേക്ക് കടത്താൻ ശ്രമിച്ചു.
ഒരു പ്രതിയെ നേരത്തെ ഇ-സിഗരറ്റ് ദ്രാവക മയക്കുമരുന്ന് കൈവശം വച്ചിരുന്നതിന് അറസ്റ്റ് ചെയ്യുകയും തുടർന്ന് ദുബായ് സെൻട്രൽ ജയിലിലേക്ക് മാറ്റുമ്പോൾ ഉണ്ടായ സംശയത്തെതുടർന്ന് ഇയാളുടെ വസ്ത്രങ്ങൾ അഴിക്കാൻ ഉത്തരവിടുകയായിരുന്നു.
അവസാനം പോലീസ് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയും പ്രതി അടിവസ്ത്രത്തിൽ ഒരു കട്ട് ഉണ്ടാക്കിയിരുന്നതായും, മൂന്ന് കടലാസ് കഷണങ്ങൾ അതിൽ കണ്ടെത്തുകയും ചെയ്തു. അത് മയക്കുമരുന്ന് മുക്കിയ കടലാസ് ആയിരുന്നു. രേഖകൾ പ്രകാരം ദുബായ് പോലീസിലെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റിലെ മൂന്ന് ഓഫീസർമാർക്കും സെൻട്രൽ ജയിലിലെ ഇന്റേണൽ സെക്യൂരിറ്റി ഡയറക്ടർക്കും മുന്നിലാണ് പരിശോധന നടന്നത്. പേപ്പറുകളിൽ മയക്കുമരുന്ന് മുക്കിയതാണെന്ന് ലാബ് സ്ഥിരീകരിച്ചു.