മലയാളി ബൈക്ക് റൈഡർ യു എ ഇയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.

Malayalee bike rider Japin Jayaprakash dies in bike accident in UAE

മലയാളി ബൈക്ക് റൈഡർ യു എ ഇയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് ഫുജൈറ ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ചത്.

ഇന്നലെ ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. പരുക്കേറ്റയുടൻ ജപിൻ ജയപ്രകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

ഒട്ടേറെ ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ ജയപ്രകാശ്. യുഎഇയിൽ മലയാളികളുൾപ്പെടുന്ന ബൈക്ക് റൈഡേഴ്സിന്റെ സംഘങ്ങളിൽ അംഗമാണ് ജപിൻ ജയപ്രകാശ്. സംഘങ്ങൾ അവധി ദിവസങ്ങളിൽ ഫുജൈറ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിൽ പതിവായി റൈഡ് നടത്താറുണ്ട്.

ദുബായ് മോട്ടോർ സിറ്റിയിലെ ഓട്ടോഡ്രാമിലെ സർക്യൂട്ടിൽ മലയാളികൾക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഡോ. അഞ്ജു ജപിൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!