Search
Close this search box.

ഷാർജയിൽ ഡ്രൈവിംഗ് ലൈസൻസിനായുള്ള തിയറി ടെസ്റ്റിന് ഇനി ഓൺലൈനായി പങ്കെടുക്കാം.

Now clear your theory test online for driving license in sharjah

ഡ്രൈവിംഗിൽ മികച്ച സേവനം നൽകുന്നതിനായി ഷാർജ പോലീസ് സ്മാർട്ട്‌ തിയറി ടെസ്റ്റിനു തുടക്കം കുറിച്ചു.

എൻറോൾ ചെയ്ത താമസക്കാർക്ക് ഷാർജയിൽ എവിടെ നിന്നും ഓൺലൈനായി തിയറി ടെസ്റ്റിൽ പങ്കെടുക്കാം. തിയറി ടെസ്റ്റിന് ഹാജരാകാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് കസ്റ്റമർ സെന്‍ററുകളോ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടോ സന്ദർശിക്കാതെ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഓൺലൈനായിട്ടോ ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.

സ്മാർട്ട് തിയറി ടെസ്റ്റ്‌സ് സേവനം രാജ്യത്തെ ലൈസൻസിംഗ് വകുപ്പുകളിൽ ആദ്യത്തേതാണെന്ന് ഷാർജ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ലഫ്. കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ പറഞ്ഞു

ഈ സേവനം ഓൺലൈനായി നൽകുന്നത് സേവന കേന്ദ്രങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് ലഫ്റ്റനന്റ് കേണൽ അൽ ഫർദാൻ കൂട്ടിച്ചേർത്തു. ഷാർജ പോലീസിന്റെ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ഉത്സാഹത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!