യുഎഇ കാലാവസ്ഥ: ഇന്ന് രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

യുഎഇയിലെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.

ഇന്ന് ( ചൊവ്വാഴ്ച ) ചില പടിഞ്ഞാറൻ, കിഴക്കൻ, ആന്തരിക പ്രദേശങ്ങളിൽ മഴയ്‌ക്ക് സാധ്യതയുള്ളതായും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകാനും , പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, പകൽ സമയത്ത് പൊടി വീശാൻ കാരണമാകുമെന്നും ചിലപ്പോൾ ഒമാൻ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായും അറിയിപ്പുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!