റിസേർവ് ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ഈടാക്കുമെന്ന് അജ്‌മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരെ ബഹുമാനിക്കണമെന്നും പോലീസ് ഓർമിപ്പിച്ചു.
പുണ്യമാസമായ റമദാൻ കണക്കിലെടുത്ത് ട്രാഫിക് നിയമങ്ങൾ ശ്രദ്ധിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതർ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ചും ഇഫ്താർ സമയം അടുക്കുമ്പോൾ വാഹനമോടിക്കുന്നവർ അമിതവേഗത ഒഴിവാക്കാനും റോഡുകളിൽ സുരക്ഷിതമായ അകലം പാലിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.