ഷാർജയിലെ ഏറ്റവും വലിയ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നായ ബുതീന ലുലു ഹൈപ്പർ മാർക്കറ്റ് ഇന്ന് ഏപ്രിൽ 27 ന് പ്രവർത്തനമാരംഭിച്ചു.
ലുലു ഗ്രൂപ്പിന്റെ 232-ാമത്തെ ഔട് ലെറ്റും ഷാർജയിലെ 18-ാമത്തെ ഔട് ലെറ്റുമാണ് ഇന്ന് തുറന്നിരിക്കുന്നത്. മൂന്നര ലക്ഷം സ്ക്വയർ ഫീറ്റിലാണ് ബുതീനയിലെ ലുലു ഹൈപ്പർ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നേമുക്കാൽ ലക്ഷം സ്ക്വയർ ഫീറ്റ് ഹൈപ്പർ മാർക്കറ്റിന് വേണ്ടി മാത്രം സജ്ജീകരിച്ചിട്ടുണ്ട്.