Search
Close this search box.

ഫീസടയ്ക്കാൻ സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ : യുഎഇയിൽ മുന്നറിയിപ്പുമായി മന്ത്രാലയം

Fake messages asking for help to pay fees_ Ministry issues warning in UAE

യുഎഇയിൽ ഫീസടയ്ക്കാൻ സഹായം ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾ പലരിലേക്കും എത്തുന്നുണ്ടെന്ന് എമിറാത്തികൾക്കും പ്രവാസി വിദ്യാർത്ഥികൾക്കും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) മുന്നറിയിപ്പ് നൽകി.

വിദേശത്ത് പഠിക്കുന്നവർക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

വിവിധ രാജ്യങ്ങളിലെ യുഎഇയുടെ വിദേശ ദൗത്യങ്ങളിൽ നിന്നോ അവരുടെ ജീവനക്കാരിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ചില തട്ടിപ്പുകാർ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നതിനും അല്ലെങ്കിൽ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നതിനും അവരുടെ ട്യൂഷൻ ഫീസ് അടയ്ക്കുന്നതിനും ആയി സഹായം അഭ്യർത്ഥിച്ച് ടെക്സ്റ്റ് സന്ദേശങ്ങളോ മെയിലുകളോ അയയ്‌ക്കുന്നുണ്ടെന്ന് മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 097180024 എന്ന നമ്പറിൽ ബന്ധപ്പെടാനും MoFAIC താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!