Search
Close this search box.

ഫുജൈറ – ഇന്ത്യ വിമാനസർവീസുകൾ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ

Reports of Fujairah - India flights coming soon

ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫുജൈറ ഇൻ്റർനാഷണൽ എയർപോർട്ട് (FIA) ബിസിനസ് ഡെവലപ്‌മെൻ്റ് മാനേജർ മാർക്ക് ഗോവേന്ദർ പറഞ്ഞു.

ഫുജൈറ വിമാനത്താവളത്തിൽ നിന്നും വിമാനസർവീസുകൾ തുടങ്ങുന്ന കൃത്യമായ തീയതികൾ വെളിപ്പെടുത്താൻ കഴിയില്ലെങ്കിലും, അത് വളരെ പെട്ടെന്നായിരിക്കും, ചിലപ്പോൾ അത് ഈ വർഷം നേരത്തെയാകാം, ചില ഡോക്യുമെൻ്റേഷൻ അന്തിമമാക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ തിങ്കളാഴ്ച ദുബായിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൽ (ATM) സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷം ജൂലൈയിൽ ഈജിപ്ത് എയർ ഫുജൈറയിലേക്ക് സർവീസ് ആരംഭിക്കും. “ജൂലൈ 11 ന് ഫ്ലൈറ്റുകൾ ആരംഭിക്കും, ഞങ്ങൾ അതിൽ വളരെ ആവേശത്തിലാണ്,” ഗോവേന്ദർ പറഞ്ഞു. “ഞങ്ങൾ ഒരു ഇന്ത്യൻ എയർലൈനുമായി അന്തിമ ചർച്ചയിലാണ്, മറ്റ് എയർലൈനുകളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫുജൈറ വിമാനത്താവളത്തിന് ഇത് വളരെ ആവേശകരമായ സമയമാ\ണെന്നും ഗോവേന്ദർ പറഞ്ഞു.

ഈജിപ്ത് എയർ ജൂലായിൽ ഫുജൈറയിൽ നിന്നും സർവീസ് ആരംഭിക്കുന്നുണ്ട്.
വിമാനത്താവളഅധികൃതർ ഒരു ഇന്ത്യൻ വിമാനക്കമ്പനിയുമായി ചർച്ച നടത്തുകയാണ്. കൂടാതെ മറ്റു ചില കമ്പനികളും താല്പര്യം അറിയിച്ചിട്ടുണ്ട് .

ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഫുജൈറയിൽ നിന്നും കോഴിക്കോട്ടേക്ക് മസ്കറ് വഴി സർവീസ് ആരംഭിച്ചിരുന്നു .കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടു മുതലാണ് തിങ്കൾ ബുധൻ ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് സർവീസ് തുടങ്ങിയത്. ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിലേക്കു നേരിട്ട് സർവീസ് നടത്തുന്നത് വടക്കൻ എമിറേറ്റുകളിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്നു കണക്കാക്കപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!