ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ലുലുവിൽ വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് പ്രത്യേക ധനസഹായ പദ്ധതി നടപ്പിലാക്കുന്നു. മെയ് 5 വരെയുള്ള കാലയളവിൽ ദുബായിലെ ലുലു ഷോപ്പുകളിൽ നിന്നുള്ള ഉപഭോക്താക്കളുടെ ഓരോ പർച്ചേഴ്സിനും ശേഷം ഒരു ദർഹം വീതം ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപ്പിലാക്കുന്ന ‘ദുബായ് കെയർ’ ഫണ്ടിലേക്ക് സംഭാവനയായി നൽകുകയാണ്. ഇതിന് പുറമെ ഉപഭോക്താക്കൾക്കായി വിപുലമായ സമ്മാന പദ്ധതികളും ഈ കാലയളവിൽ നടപ്പിലാക്കുന്നുണ്ട്. പർച്ചേഴ്സുകൾക്ക് ഉടനടിയുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും ലഭിക്കും. 2013 മുതൽ ആരംഭിച്ച പദ്ധതി തുടർച്ചയായ പത്താം വർഷമാണ് നടപ്പിലാക്കുന്നത്.