യു എ ഇയിൽ മെയ്‌ മാസത്തെ പെട്രോൾ വിലയിൽ കുറവ് : ഡീസൽ വിലയിൽ നേരിയ വർദ്ധനവും

2022 മെയ് മാസത്തേക്കുള്ള പെട്രോൾ – ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് മെയ് 1 മുതൽ, Super 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹം ആയിരിക്കും. ഏപ്രിലിൽ ഇതിന് 3.74 ദിർഹമായിരുന്നു.
അതേസമയം സ്‌പെഷ്യൽ 95 ന് 3.55 ദിർഹമായിരിക്കും, ഏപ്രിൽ മാസത്തിൽ ഇതിന് ലിറ്ററിന് 3.62 ദിർഹമായിരുന്നു.

മെയ്‌ മാസത്തിൽ ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന് 3.48 ദിർഹത്തിന് ലഭിക്കും, ഏപ്രിലിൽ ഇതിന് ലിറ്ററിന് 3.55 ദിർഹമായിരുന്നു, അതേസമയം മെയ്‌ മാസത്തിൽ ഡീസൽ ലിറ്ററിന് 4.08 ദിർഹമായിരിക്കും, ഏപ്രിൽ മാസത്തിൽ ഡീസലിന് ലിറ്ററിന് 4.02 ദിർഹമായി കുറവായിരുന്നു.

ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ്‌ മാസത്തിൽ പെട്രോളിന്റെ വിലയിൽ അൽപം കുറവും ഡീസലിന്റെ വിലയിൽ അൽപം വർദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!