Search
Close this search box.

രമേഷ് പയ്യന്നൂരിന് റേഡിയോ ഏഷ്യ യാത്രയയപ്പ് നൽകി

Radio Asia bids farewell to Ramesh Payyannur

റേഡിയോ ഏഷ്യ FM ന്റെ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂരിന് മാനേജ്മെന്റും സ്റ്റാഫും ഇന്ന് യാത്രയയപ്പ് നൽകി. നീണ്ട കാലത്തെ സേവനത്തിന് ശേഷമാണ് രമേഷ് പയ്യന്നൂർ ഇപ്പോൾ റേഡിയോ ഏഷ്യയിൽ നിന്ന് വിട്ടുപോകുന്നത്. ഇന്ന് ഏപ്രിൽ 29 ന് വൈകുന്നേരം റേഡിയോ ഏഷ്യ സ്റ്റുഡിയോയിൽ തത്സമയം നടന്ന പരിപാടിയിലൂടെ രമേഷ് പയ്യന്നൂരിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകുകയായിരുന്നു. ബ്രിജ് ഭല്ല, ജയലക്ഷ്മി എന്നിവർ ചേർന്ന് രമേഷ് പയ്യന്നൂരിന് ഉപഹാരം സമർപ്പിച്ചു.

നേരത്തെ ഉമ്മൽ ഖുവൈൻ റേഡിയോ , ഏഷ്യാനെറ്റ് റേഡിയോ , റേഡിയോ ഏഷ്യ എ എം എന്നിവിടങ്ങളിൽ രമേഷ് ജോലി ചെയ്തിരുന്നു. തുടർന്നാണ് എഫ്‌ എമ്മിന്റെ ചുമതലയിലേക്ക് വന്നത്. ആകെ 25 വർഷത്തിൽ അധികം യുഎ ഇ യിലെ മലയാളം റേഡിയോ രംഗത്ത് ജോലി ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts