Search
Close this search box.

ഈദ് അൽ ഫിത്തർ അവധി : ദുബായിലെ പൊതു പാർക്കുകളിലെയും വിനോദ സ്ഥലങ്ങളിലെയും പുതുക്കിയ സമയം പ്രഖ്യാപിച്ചു

Eid al-Fitr holiday: Renewal time announced in Dubai's public parks and amusement parks

ഈദ് അൽ ഫിത്തർ അവധിദിനങ്ങളിൽ ദുബായിലെ പൊതു പാർക്കുകളിലെയും വിനോദ സ്ഥലങ്ങളിലെയും പുതുക്കിയ സമയം ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു

ഇതനുസരിച്ച് മുഷ്‌രിഫ് നാഷണൽ പാർക്ക്, സഫ പാർക്ക്, സബീൽ പാർക്ക്, ക്രീക്ക് പാർക്ക്, മംസാർ പാർക്ക് എന്നിവയുൾപ്പെടെ എല്ലാ പൊതു പാർക്കുകളും രാവിലെ 8 മുതൽ രാത്രി 10 വരെ തുറന്നിരിക്കും.

എല്ലാ റെസിഡൻഷ്യൽ അയൽപക്ക പാർക്കുകളും (residential neighbourhood parks) സ്ക്വയറുകളും തടാകങ്ങളും (squares and lakes ) രാവിലെ 8 മുതൽ 12 വരെ തുറന്നിരിക്കും.

മുഷ്‌രിഫ് പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 5.45 മുതൽ വൈകിട്ട് 5.45 വരെ തുറന്നിരിക്കും. കൂടാതെ, ഏപ്രിൽ 30 മുതൽ മെയ് 8 വരെയുള്ള ഔദ്യോഗിക ഈദ് അവധിക്കാലത്ത് നിയുക്ത പാർക്കുകളിലെ സ്ത്രീകളുടെ ദിനങ്ങൾ (ladies’ days ) റദ്ദാക്കപ്പെടും.

ദുബായ് ഫ്രെയിം : രാവിലെ 9 മുതൽ രാത്രി 9 വരെയും, ഖുർആൻ പാർക്ക് : രാവിലെ 8 മുതൽ രാത്രി 10 വരെയും, ഗ്ലാസ് ഹൗസും അത്ഭുതങ്ങളുടെ ഗുഹയും( Glass House and Cave of Miracles ): രാവിലെ 9 മുതൽ രാത്രി 9 വരെയും, കുട്ടികളുടെ നഗരം (Children’s City ): രാവിലെ 9 മുതൽ വൈകിട്ട് 7 വരെയും
ദുബായ് സഫാരി പാർക്ക് : രാവിലെ 10 മുതൽ 12 വരെയും പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!