“ലുലു ഷോപ്പിംഗ് ഡീൽസ് ” പ്രമോഷന് തുടക്കമായി

പ്രമുഖ റീട്ടയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ യുഎഇയിലെ ഹൈപ്പർ മാർക്കറ്റുകളിലും ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളിലും ഷോപ്പിങ് പ്രമോഷൻ ആരംഭിച്ചു. ലുലു ഷോപ്പിംഗ് ഡീൽസ് എന്ന പേരിൽ ആരംഭിച്ച പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനം ദുബായ് സെൻട്രൽ ലബോറട്ടറി ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറ് മേധാവി മുഹമ്മദ് അലി സലാറി നിർവഹിച്ചു . ദുബായിലെ അൽ ഗിസൈസ് ഹൈപ്പർമാർകെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജയിംസ് കെ. വർഗ്ഗീസ് , റീജിയണൽ ഡയറക്ടർ തമ്പാൻ കെ. പി, റീജിയണൽ മാനേജർ ഹുസൈ‌ഫ രൂപവാല, റീജിയണൽ ഓപ്പറേഷൻ മാനേജർ സലിം വി.സി തുടങ്ങിയവർ പങ്കെടുത്തു.

നാൽപതു ദിവസത്തിലധികം നീണ്ടു നിൽക്കുന്ന ലുലു ഷോപ്പിംഗ് ഡീൽസ് പ്രമോഷന്റെ ഭാഗമായി ഇലക്ട്രോണിക്സ്, ഐടി, മൊബൈൽ ഫോൺസ് , ഗെയിമിങ് , ഹോം അപ്പ്ളയന്സസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഡിസംബർ 27 മുതൽ 31 വരെയുള്ള അഞ്ച് ദിവസങ്ങളിൽ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലും പെട്ട നിരവധി ഉൽപന്നങ്ങളിൽ 50 ശതമാനത്തിനു മുകളിൽ വിലക്കുറവും നൽകുന്നുണ്ടെന്ന് ലുലു അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!