വിമാനത്തിനുള്ളിൽ പുക വലിച്ച യാത്രക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ക്രിസ്മസ് ദിനത്തിൽ അഹമ്മദാബാദിൽനിന്നും ഗോവയിലേക്ക് പോകുകയായിരുന്ന 6ഇ-947 ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ടോയ്ലെറ്റിനുള്ളിൽവച്ച് സിരഗറ്റ് വലിച്ചത്.
വിമാനം ഗോവയിൽ ഇറങ്ങിയ ഉടൻ ഗോവ പോലീസിന് ഇയാളെ ജീവനക്കാർ കൈമാറി. പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയ ശേഷം പിന്നീട് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി സേനയ്ക്കു കൈമാറുകയും ചെയ്തു.