Search
Close this search box.

ഐ എൻ എൽ ഇടതു മുന്നണി പ്രവേശനം: യു എ ഇയിൽ മധുരം വിളമ്പി ഐ എം സി സി പ്രവർത്തകരുടെ ആഘോഷം

ഷാർജ:മതേതര രാഷ്ട്രീയ നിലപാടുകൾ ഉയർത്തി പിടിച്ചു കഴിഞ്ഞ 25 വർഷക്കാലമായി ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിന്ന ഇന്ത്യൻ നാഷണൽ ലീഗിന് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച എൽ ഡി എഫ് പ്രവേശനത്തിൽ  ആഹ്ലാദിച്ച് യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിൽ മധുരം വിതരണം നൽകി ഐഎംസിസി പ്രവർത്തകർ  ആഘോഷിച്ചു.

അൽ ഐൻ,അബുദാബി,ദുബായ്,ഷാർജ,ഫുജൈറ ,റാസൽഖൈമ,എന്നിവിടങ്ങളിൽ സ്‌കൂളിലും, മാളുകളിലും,അസോസിയേഷനുകളിലും വലിയ രീതിയിൽ പ്രവർത്തകർ മധുരം നൽകി ആഘോഷിച്ചു.

മതേതര നിലപാട് മുറുകെ പിടിച്ചു ന്യൂനപക്ഷ രാഷ്ട്രീയത്തിൽ തുല്യത ഇല്ലാത്ത ഒരു ശക്തി ആയി ഐ എൻ എൽ ശക്തമായ നിലയിൽ ഇടതു മുന്നണിക്ക് ഒപ്പമുണ്ടാകുമെന്ന് ഐ എം സി സി ഷാർജ സ്റ്റൈറ്റ് ജനറൽ സെക്രട്ടറി താഹിർ അലി പൊറോപ്പാടും പ്രസിഡന്റ് റഷീദ് താനൂരും അറിയിച്ചു.ഖാൻ പാറയിൽ,മനാഫ് കുന്നിൽ,ഷൗക്കത് പൂച്ചക്കാട്,കെ എം കുഞ്ഞി,യൂനുസ് അതിഞ്ഞാൽ,അനീഷ് റഹ്മാൻ,തുടങ്ങിയവർ ഷാർജയിൽ നടന്ന ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts