അക്ഷയ തൃതീയക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി കല്യാണ്‍ ജൂവലേഴ്സ്. ഈ അക്ഷയ തൃതീയക്ക് മികച്ച പ്രതികരണമാണ് കണ്ടുവരുന്നത്. വ്യക്തമായ വളർച്ച സൂചിപ്പിക്കുന്ന തരത്തില്‍ എല്ലാ ആഭരണ വിഭാഗങ്ങളിലും ആവേശകരമായ വില്പന നടന്നു. മഹാമാരിക്ക് മുമ്പ്, 2019 ലെ അക്ഷയതൃതീയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഷോറൂമുകളിലെത്തിയ ഉപയോക്താക്കളുടെ എണ്ണത്തിലും, നടന്ന വില്പനയുടെ അളവിലും മൂല്യത്തിലും ഗണ്യമായ വർദ്ധനവുണ്ടായത് ഞങ്ങള്‍ക്ക് ഏറെ പ്രോത്സാഹജനകമാണ്. (കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങള്‍ താരതമ്യം ചെയ്യുവാൻ പരിഗണിക്കാനാവില്ല)
ദക്ഷിണേന്ത്യൻ വിപണികളില്‍ വില്പനയില്‍ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതര വിപണികളിലെ പ്രതികരണവും വളരെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു. ഉഷ്ണതരംഗം മൂലം വൈകുന്നേരത്തിന് ശേഷമാണ് കൂടുതല്‍ ഉപയോക്താക്കളെ ഷോറൂമുകളില്‍ പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ താല്‍പര്യം തുടർന്നും വർദ്ധിക്കുമെന്നുള്ള വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.