മെയ് 9 മുതൽ ജൂൺ 22 വരെ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) വടക്കൻ റൺവേ അടച്ചിടുമെന്നതിനാൽ വിവിധ വിമാനങ്ങളുടെ പുറപ്പെടലും വന്നിറങ്ങുന്നതുമായ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും എല്ലാവരും ശ്രദ്ധാലുവായിരക്കണമെന്നും എയർലൈനുകളുടെ യാത്രാ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യാത്രക്കാരെ ഓർമ്മിപ്പിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ബുധനാഴ്ച ട്വിറ്റർ പേജിൽ ഒരു പ്രധാന അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്, മെയ്, ജൂൺ മാസങ്ങളിൽ തങ്ങളുടെ വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് (DWC) മാറുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷെഡ്യൂൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി http://blog.airindiaexpress.in സന്ദർശിക്കാം.