Search
Close this search box.

ഭാവിയിലേക്കുള്ള യാത്ര നാളെ മുതൽ : ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ബ്രാൻഡ് ചെയ്‌തുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ നാളെ മുതൽ പറക്കും.

Emirates reveals new A380 livery featuring Dubai's Museum of the Future

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നായ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ബ്രാൻഡ് ചെയ്‌തുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ A380 വിമാനങ്ങൾ നാളെ മുതൽ പറന്നുതുടങ്ങും.

പുതിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ബ്രാൻഡ് ചെയ്തുള്ള എമിറേറ്റ്‌സ് A380 (A6-EVK) വിമാനം നാളെ വ്യാഴാഴ്ച ലോസ് ഏഞ്ചൽസിലേക്കാണ് പറക്കുകയെന്ന് എയർലൈൻ ഇന്ന് ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതുപോലെ ബ്രാൻഡ് ചെയ്തുള്ള മറ്റ് ഒമ്പത് A380 വിമാനങ്ങൾ വരും ആഴ്ചകളിൽ പുറത്തിറക്കുമെന്നും
യൂറോപ്പിലേക്കും പ്രധാന അറബ് പ്രാദേശിക നഗരങ്ങളിലേക്കും റൂട്ടുകളിൽ സർവീസ് നടത്തുമെന്നും 10 ജെറ്റുകൾ അടുത്ത വർഷം ലോകത്തെ 30 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുമെന്നും എയർലൈൻ അറിയിച്ചു.

” ഭാവിയിലേക്കുള്ള ഞങ്ങളുടെ യാത്ര ഇപ്പോൾ ആരംഭിക്കുന്നു. ദുബായിലെ ഏറ്റവും പുതിയ ഐക്കണായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ആഘോഷത്തിൽ ഞങ്ങളുടെ ഏറ്റവും പുതിയ വിമാനം അവതരിപ്പിക്കുന്നു” എന്ന സന്ദേശമാണ് എമിറേറ്റ്സ് എയർലൈൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.

2022 ഫെബ്രുവരി 22 നാണ് ഏഴു നിലകളുള്ള മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ദുബായിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.   78 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ജൂലൈയിൽ നാഷണൽ ജിയോഗ്രാഫിക് മാസിക സമാഹരിച്ച പട്ടികയിൽ ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!