യുഎഇയിൽ താപനില ഇന്ന് വ്യാഴാഴ്ച 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് (നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ) കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. താപനില ക്രമാതീതമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30-കളുടെ മധ്യത്തിലായിരിക്കുമെന്നും പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
പകൽ സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്. താപനിലയും പൊടിപടലങ്ങളും വർദ്ധിക്കുന്നതിനാൽ യുഎഇ നിവാസികൾക്ക് ഇന്ന് ഒരു ചൂടുള്ള ദിവസമായിരിക്കും. ഇന്ന് പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്.